ഒന്നരവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സർക്കാർ സംരംഭമായ ഒ.ടി.ടി. പ്ലാറ്റ്ഫോം സി-സ്‌പേസ് പ്രവർത്തനസജ്ജമാവുന്നു

കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ തയാറായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.2022 മെയ് മാസത്തിലാണ് അന്നത്തെ കേരളപ്പിറവി ദിനത്തിൽ പ്ലാറ്റ്‌ഫോം തയാറാകും എന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.നാളെ ഇതുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമിന്റെ പ്രിവ്യൂ ഇന്ന് തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ചു നടന്നു
കുറഞ്ഞ ബജറ്റിൽ പുറത്തിറങ്ങുന്ന സ്വതന്ത്ര സിനിമകൾക്ക് ഇടവും വരുമാന വിഹിതവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു.അപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒടിടി യൂസര്‍ എക്സ്പീരിയന്‍സ് ആയിരിക്കും സി സ്പേസിന്റേത്പ്ലാറ്റ്‌ഫോം തയാറാണെന്ന നിലയിൽ സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചു. “സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ തയ്യാറായിക്കഴിഞ്ഞു. സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ഈ പ്ലാറ്റ്ഫോമിന്റെ പ്രിവ്യൂ തിരുവനന്തപുരം നിള തിയേറ്ററില്‍ നടന്നു. അപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസിന്റെ ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ലളിതവും എന്നാല്‍ സമഗ്രവുമായ ഒരു ഒ.ടി.ടി യൂസര്‍ എക്സ്പീരിയന്‍സ് ആയിരിക്കും സി സ്പേസിന്റേത്. സിനിമാപ്രേമികള്‍ക്കായി എത്രയും വേഗം തന്നെ സി സ്പേസ് ലോഞ്ച് ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്,”