ബംഗളൂരുവിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റിൽ
നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വനിതാ വ്യവസായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 39കാരിയായ സുചന സേത്ത് ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്‌മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.ഇന്നലെ രാവിലെയാണ് ഇവർ ഗോവയിൽ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവർ ഒറ്റയ്‌ക്ക് മടങ്ങുന്നത് കണ്ട് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു.
യുവതി ചെക്ക് ഔട്ട് ചെയ്തതോടെ ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാൾ അപ്പാർട്ട്മെന്റ് വൃത്തിയാക്കാനെത്തി. ഈ സമയം തറയിൽ രക്തക്കറകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം മാനേജരെ അറിയിച്ചത്തനിക്ക് ബംളൂരുവിലേക്ക് കൊണ്ടുപോകാൻ ഒരു ക്യാബ് ഏർപ്പാടാക്കാൻ റിസപ്ഷനിസ്റ്റിനോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ജീവനക്കാർ മൊഴിയായി നൽകിതുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം കർണാടക പൊലീസിന് സന്ദേശം കൈമാറി. കർണാടക ചിത്രദുർഗ ജില്ലയിലെ ഐമംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്