November 28, 2024, 12:08 am

ശമ്പള പരിഷ്കരണം ഉൾപ്പെടെ ആറ് ആവശ്യങ്ങൾ; തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരംപഴയ പെൻഷൻ പദ്ധതി കൊണ്ടുവരിക, ശമ്പള പരിഷ്കരണം എന്നിവയടക്കം ആറ് ആവശ്യങ്ങൾ പൊങ്കലിന് മുമ്പ് പരി​ഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് പണിമുടക്ക് നടത്തുമെന്ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. സംസ്ഥാനത്ത് പൊങ്കൽ ഉത്സവം വരാനിരിക്കെയാണ് ജീവനക്കാരുടെ പണിമുടക്ക്. ഉത്സവ തിരക്ക് തുടങ്ങിയ സാഹചര്യത്തിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും

You may have missed