തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി എസ്എഫ്‌ഐ
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ തൊടുപുഴയിലേക്ക് തിരിക്കും. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി എസ്എഫ്‌ഐ. വേങ്ങലൂരില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.നിലവിൽ ഗവര്‍ണര്‍ ആലുവ ഗസ്റ്റ് ഹൗസില്‍ തങ്ങുകയാണ്. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് ഗവര്‍ണറുടെ യാത്രയും പരിപാടിയും.
ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് പ്രതിഷേധം മുന്നിൽകണ്ട് വലിയ സുരക്ഷാ ക്രമീകരണങ്ങൾ തൊടുപുഴയിലും ഗവര്‍ണറുടെ വഴിയുടനീളവും ഒരുക്കിയിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിൽ നിന്ന് പോലീസ് തൊടുപുഴയിൽ എത്തി.അതേസമയം നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.