‘അവിശ്വസനീയമായ പ്രഭാവലയം’; പ്രധാനമന്ത്രിയെക്കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്
തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് മാധവ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാനായത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മാധവ് സോഷ്യൽ മീഡിയയിൽ കുറിച്ചു പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അച്ഛൻ സുരേഷ് ഗോപിക്കും സഹോദരിക്കുമൊപ്പം മാധവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സന്ദർശനം. അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തുമെന്നാണ് റിപ്പോർട്ട്. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്.