April 18, 2025, 2:43 pm

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റിനാണ് കണ്ണൂ‍ർ ഒന്നാമതെത്തിയത്. എന്നാൽ കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍.ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞത്. മുഖ്യന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.