April 10, 2025, 10:43 pm

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊന്നു

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പതിനഞ്ചുകാരിയായ മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ദാരുണമായ സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം കുറ്റാരോപിതയായ സ്ത്രീ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടയാളാണ്. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചെങ്കിലും സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായി. മാതാപിതാക്കൾ ഈ ബന്ധം അംഗീകരിച്ചില്ല.

ഇതിന്റെ പേരിൽ കുട്ടയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് മുതലാണ് ഈ തർക്കം രൂക്ഷമായത്. വഴക്കിനിടെ അമ്മ തോക്കിൽ നിന്ന് വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. തുടർന്ന് ഇവർ ബഗോദർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.