സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കറുപ്പില്‍ നിന്ന് അകറ്റി നിർത്താൻ അഹോരാത്രം പണിയെടുക്കുന്നവരാണ് കേരളത്തിലെ പോലീസുകാർ.പിണറായുടെ ഭരണസിരാകേന്ദ്രത്തില്‍ ഇനി കറുപ്പിൻ്റെ അഴക് നിറയും. കറുത്ത വസ്ത്രത്തോടുള്ള പിണറായിയുടെ അലർജി കേരളം മുഴുവൻ പാട്ടാണെങ്കിലും സെക്രട്ടേറിയറ്റിൽ ഇതൊന്നും ഒരു വിഷയമല്ല.കൈത്തറി വികസന കോർപ്പറേഷൻ വഴി 188 കോട്ടുകളാണ് വാങ്ങുന്നത്.നവകേരള സദസ് തുടങ്ങിയതു മുതലാണ് കറുത്ത വസ്ത്രത്തിനുള്ള അപ്രഖ്യാപിത വിലക്ക് കൂടുതല്‍ രൂക്ഷമായത്.
കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് വാങ്ങിയ 188 കറുത്ത ഓവർ കോട്ടിന് 96,726 രൂപയാണ് വില. പണം സർക്കാർ ഖജനാവിൽ നിന്ന് നൽകി പുതുവർഷദിനം ഉത്തരവും ഇറങ്ങി.മുഴുവൻ ശുചീകരണ തൊഴിലാളികൾക്ക് കറുത്ത കോട്ട് നല്‍കാനാണ് തീരുമാനംഉത്തരവ് സർക്കാരിന്‍റേത് ആണെങ്കിലും കോട്ടിന്‍റെ നിറം കറുപ്പല്ലേ എന്നതാണ് തൊഴിലാളികളുടെ ആശങ്ക