ട്രെയിനിനുള്ളില്‍ തണുപ്പ് അകറ്റാന്‍ യുവാക്കള്‍ ചെയ്തത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍.

കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവംതീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ സാധനങ്ങള്‍ക്കും കര്‍ശന വിലക്കുള്ള ട്രെയിനിനുള്ളിൽ നടക്കുന്നത് കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി. വന്‍ ദുരന്തമാണ് അവരുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.
ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മറ്റ് 14 യാത്രക്കാരെ കൂടി കസ്റ്റഡിയിലെത്തിരുന്നെങ്കിലും താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും തങ്ങള്‍ നിരപരാധികളാണെന്നുമാണ് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞത്ഓടുന്ന ട്രെയിനിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയത്. തുടർ പരിശോധനയിൽ ഒരു കൂട്ടം യാത്രക്കാര്‍ ചുറ്റിലും ഇരുന്ന് തീകായുന്നതായി കണ്ടു