April 23, 2025, 2:30 pm

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. വടക്കൻ പറവർ സ്വദേശിയായ സ്വദേശി (34)യെയാണ് പറവർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ക്ലീൻ വില്ലേജ് പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

വഴിക്കുളങ്ങരയില്‍ വാടകയ്ക്ക് ഓട്ടോ റിപ്പയർ ഷോപ്പ് നടത്തുകയാണ്. വർക്ക് ഷോപ്പിന്റെ വാസയോഗ്യമല്ലാത്ത ഭാഗത്താണ് കഞ്ചാവ് കൃഷി ചെയ്തത്. തൈകൾക്ക് പതിനെട്ട് സെന്റീമീറ്റർ നീളമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.