April 23, 2025, 1:47 pm

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയില്‍ എത്താമെന്ന് അറിയിച്ചത്.ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മാണി രംഗത്തെത്തി. അധിക്ഷേപ പരാമർശം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിനാണ്.