April 23, 2025, 9:16 am

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്താണ് സംഭവം. കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി.

തുടർന്ന് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയിൽ നിന്ന് വിവരം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.