കെഎസ്ആർടിസി സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കാൻ തീരുമാനം

സ്വിഫ്റ്റിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ഡ്രൈവർ, കണ്ടക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിച്ചു വരുന്നു, വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. അതേസമയം, മകരവിളക്കിനോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം 800 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. പമ്പ ശ്രീരാമസകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലക്കൽ ബസ് സ്റ്റോപ്പിൽ ഭക്തർക്ക് ബസിൽ യാത്ര ചെയ്യാനും നിർത്തിയ ബസുകളിൽ ബുദ്ധിമുട്ടില്ലാതെ കയറാനും നാല് ബോർഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിലുള്ള ബോർഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്നുള്ള ദീർഘദൂര ബസ് നിറഞ്ഞാൽ ഉടൻ ബസ് സ്റ്റേഷനിൽ കയറേണ്ട. ബസ് നിറയുന്നില്ലെങ്കിൽ ബസ് സ്റ്റാൻഡിൽ തന്നെ കയറണം.