April 23, 2025, 9:16 am

ആലപ്പുഴ നൂറനാട്ടിൽ പൊലീസ് കള്ളക്കേസ് എടുത്തു എന്ന യുവാക്കളുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ നൂറനാട് യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം അന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പിയെ നിയോഗിച്ചു.തിങ്കളാഴ്ച പുലർച്ചെ ചാരുംമൂട് വെട്ടിക്കോട്ട് കരിമുളയ്ക്കൽ ക്ഷേത്രത്തിന് സമീപമുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് നൂറനാട് പൊലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നത്.

പുതുവത്സര രാത്രി പൊലീസുകാർ ഇരുചക്രവാഹനങ്ങൾ നശിപ്പിച്ച ശേഷം കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് യുവാക്കളുടെ ആരോപണം. എന്നാൽ കള്ളക്കേസ് അല്ലെന്നും പ്രദേശത്ത് യുവാക്കൾ സംഘട്ടനം നടത്തിയെന്നുമാണ് പൊലീസിന്റെ വിശദീകരണം.നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്.