April 23, 2025, 9:09 am

പുതിയ പ്രൊജക്ടിനെ കുറിച്ച് സത്യൻ അന്തിക്കാട്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോഅടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന് ഉറപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്‌ക്രിപ്റ്റ് വർക്കുകൾ തുടക്ക ഘട്ടത്തിലാണ്.നാടോടിക്കാറ്റ്, ടി. പി ബാലഗോപാലൻ എം.എ, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക’വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തുടക്കം കുറിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.ജീവിത ഗന്ധിയായ ഒരു ചിത്രമായിരിക്കും മോഹൻലാലിനെ നായകനാക്കി ചെയ്യുന്നതെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.