മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

ഇന്നത്തെ കാലത്ത് ഒരു പുതു ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ കടമ്പ കടന്നു കഴിഞ്ഞാൽ ഉറപ്പിക്കാം മിനിമം ഗ്യാരന്റിയുള്ള സിനിമയാകും അതെന്ന്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ തുടങ്ങിയ വിജയത്തേരോട്ടം ഇന്ന് പതിനഞ്ചാം ദിവസത്തിൽ എത്തിനിൽക്കുകയാണ്.
പ്രേമത്തെ പിന്തള്ളിയാണ് നേര് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലുടനീളം ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിച്ചത്ഈ പതിനഞ്ച് ദിവസം കൊണ്ട് കോടികൾ ആണ് നേര് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 70 കോടിയിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന നേര്, 100 കോടി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.