April 23, 2025, 9:33 am

മദ്യനയ കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. മൂന്നു തവണയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതിനാലാണ്, അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പോലീസ് തടഞ്ഞതായും പാര്‍ട്ടി ആരോപിച്ചു.

ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്ന് നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‍രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്.നോട്ടീസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.