April 23, 2025, 9:42 am

ശ്രീരാമന്‍ മാംസാഹാരിയെന്ന എന്‍സിപി നേതാവിന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു

ശ്രീരാമന്‍ മാംസാഹാരി ആയിരുന്നെന്ന പ്രസ്താവനയ്ക്കു പിന്നാലെ വിവാദത്തിലായി മഹാരാഷ്ട്രയിലെ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാഡ്.ശ്രീരാമന്‍ സസ്യാഹാരി അല്ലെന്നാണ് ജിതേന്ദ്ര അവാഡിന്റെ പരാമർശം. സസ്യാഹാരിയായിരുന്നെങ്കിൽ 14 വർഷത്തെ വനവാസം ശ്രീരാമന്‍ പൂർത്തിയാക്കില്ലെന്ന രീതിയിലാണ് വിവാദ പരാമർശം. ജിതേന്ദ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി.

ജിതേന്ദ്ര അവാഡിന്റെ പരാമർശം വലിയ വിവാദമാണ് രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ളത്. ജിതേന്ദ്ര പറയുന്നത് പച്ച കള്ളമെന്നാണ് ഹിന്ദു പുരോഹിതർ വിശദമാക്കുന്നത്. ശ്രീ രാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസും വിഷയത്തില്‍ പ്രതികരിച്ചു. ജിതേന്ദ്ര പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വനവാസകാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിരുന്നെന്ന് വിശുദ്ധഗ്രന്ഥങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലഒരു മതവിഭാഗത്തെ പരിഹസിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് രാം കദം ജിതേന്ദ്രയുടെ പരാമർശത്തെ നിരീക്ഷിക്കുന്നത്.