April 20, 2025, 3:36 am

ഇത് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്

തുടർപരാജയങ്ങൾകൊണ്ട് നട്ടംതിരിയുകയായിരുന്ന മോഹൻലാലിന്റെ അതിഗംഭീര തിരിച്ചുവരവാണ് നേര്. 11 ദിവസം കൊണ്ട് മാത്രം ചിത്രം നേടിയ ആഗോള കളക്ഷൻ 60 കോടിയാണ്കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം മോഹൻലാല്‍ ചിത്രം നേരിന് വലിയ നേട്ടമാണ് ഉണ്ടാക്കാനാകുന്നത്.നേര് ഗള്‍ഫില്‍ ആകെ 20 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് നേര് 12 ദിവസം കൊണ്ട് മാത്രം നേടിയതിന്റെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററിലെത്തിയ എലോൺ വലിയ പരാജയമാണ് നേരിട്ടത്. ഷാജികൈലാസിനെ കൂട്ടുപിടിച്ച് മോഹൻലാൽ നടത്തിയ പരീക്ഷണം ബോക്‌സ്ഓഫീസിൽ മൂക്കുംകുത്തി വീണു.മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടി എന്നതും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ് എന്ന ഒരു റെക്കോര്‍ഡുമുണ്ട്.