November 28, 2024, 8:28 am

ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

സ്ക്രീനിന് പുറത്തും അകത്തും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ ഷൈൻ ടോം ചാക്കോ . വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ ടോം ഇപ്പോള്‍ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരും പ്രണയത്തിലായിരുന്നു.ഈ വർഷം തന്നെ വിവാഹമുണ്ടായേക്കും. തനൂജ തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലാകുന്നുണ്ട്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.മുമ്പ് തനൂജയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നടൻ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ തനൂജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും, ഉടൻ വിവാഹമുണ്ടാകുമെന്നുമൊക്കെ ഊഹാപോഹങ്ങളുണ്ടായി.അസിസ്റ്റൻഡ് ആയി വെള്ളിത്തിരയിൽ എത്തിയ ഷൈൻ ഇന്ന് മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏത് കഥാപാത്രം ആയാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും.

You may have missed