മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ കെസിബിസി പങ്കെടുക്കും
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്തുമസ്- പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുന്നത്ക്രിസ്മസ് വിരുന്നിൽ കെസിബിസി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കുമെന്ന് ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു
പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ്, ബിജെപി നേതാക്കളെയും വിരുന്നിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇവരാരും പങ്കെടുക്കാൻ സാദ്ധ്യതയില്ല.മന്ത്രി സജി ചെറിയാൻ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ.സി.ബി.സി ഇന്നലെ അറിയിച്ചിരുന്നു. സഭയുടെ അതൃപ്തി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വ്യക്തമാക്കിയിരുന്നുബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും സജി ചെറിയാൻ ആലപ്പുഴയിൽ നടത്തിയ പരാമർശമാണ് വിവാദമായത്.