April 20, 2025, 5:22 am

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തി നടി ശോഭന

വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന പരിപാടിയിൽ വനിത സംവരണ ബില്ലിനെ അഭിനന്ദിച്ചും മോദിയെ സ്വാ​ഗതം ചെയ്തും നടിയും നർത്തകിയുമായ ശോഭന. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാടില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് മോദി സ്വരാജ് ഗ്രൗണ്ടിലേക്കിറങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.’സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയിൽ ശോഭനയ്ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഞാനും ഏറെ പ്രതീക്ഷയോടെ വനിത സംരക്ഷണ ബില്ലിനെ നോക്കിക്കാണുന്നു. മോദിജിയോടൊപ്പം വേദിപങ്കിടാന്‍ അവസരം നല്‍കിയതിന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.