April 20, 2025, 8:31 am

 വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

വർക്കല ഹെലിപാഡ് കുന്നിൽ നിന്ന് കടലിൽ ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശി അമിതയാണ് കടലിൽ ചാടിയത്. അമിതയുടെ സുഹൃത്ത് ബസന്ത് ഉൾപ്പെടെ മൂന്ന് യുവാക്കൾക്കൊപ്പമാണ് പെൺകുട്ടി കാറിൽ എത്തിയത്. ഇവർക്കൊപ്പം ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ദേഷ്യപ്പെട്ട യുവതി ഓടി ചാടി വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പ യുവതി പെട്ടെന്ന് കടലിൽ ചാടി. ഹെലിപാഡിന് സമീപമുള്ള ടൂറിസ്റ്റ് പോലീസ് എയ്ഡ് സ്‌റ്റേഷന് സമീപമാണ് യുവതി ചാടിയത്. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കടലിൽ ചാടിയ യുവതിയെ ഉടൻ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം യുവതി ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല.