April 3, 2025, 10:02 pm

സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു

വാഴയൂർ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി NSS യൂനിറ്റ് നമ്പർ 202 ന്റെ സപ്തദിന ക്യാമ്പ് അരൂർ എ.എം.യു.പി സ്കൂളിൽ വിജയ കരമായി സമാപിച്ചു. ചടങ്ങ് കോളേജ് അഡ്മിനിസ്ട്രേഷൻ ഡയരക്ടർ കേണൽ നിസാർ അഹ്മ്മദ് സീതി ഉത്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് NSS പ്രോഗ്രാം ഓഫീസർ ശ്രീ മുജീബ് റഹ്മാൻ കാട്ടാളി അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാജൻ, പുളിക്കൽ പാഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബേബി രജനി, കോളേജ് അധ്യാപകരായ ശ്രീ. നസറുളള വാഴക്കാട് , ശ്രീ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഏഴ് ദിവസത്തെ ക്യാമ്പിലായി , നാട്ടിലെ റോഡ് നവീകരണം , കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് , കേരളാ യുവ കർഷക അവാർഡ് ജേതാവായിരുന്ന ഇല്ല്യാസ് പി.എം നെ ആദരിക്കൽ , സേനാഹാ രാമം പൂന്തോട്ട നിർമ്മാണം, ലഹരിക്കെതിരെയുള്ള തെരുവ് നാടകം, ബോധവത്ക്കരണ ജാഥ,സ്ക്കൂൾ പരിസര ശുചീകരണം, ഗ്രാമോത്സവം, നാട്ടുക്കാർക്കും വളണ്ടിയേർസിനുമായി നടത്തപ്പെട്ട പ്രമുഖ വ്യക്തികളുടെ സെഷനുകൾ തുടങ്ങിയവയാൽ സമ്യതമായിരുന്നു. നാട്ടുകാരുടേയും രാഷ്ടീയ പാർട്ടികളുടേയും, സ്കൂൾ മാനേജ്മെന്റ് , കുടുംബശ്രീ, ക്ലബ് , പി.ടി.എ , എം.ടി.എ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ തുടക്കം മുതൽ ഒടുക്കം വരെ ക്യാമ്പിന് മാറ്റുകൂട്ടി.