മഴ ഉത്സവമായ ഒരു ക്ഷേത്രം
ഉത്സവമായാൽ മഴ എത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ് ഇത്തരത്തിൽ ആചാരപരമായ നിബന്ധനയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൊട്ടിയൂർ മാത്രമാണ്. യാഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യപൂജകൾ. കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവർ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോവുന്ന ഓടപ്പൂക്കൾ ദക്ഷന്റെ താടി ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വെെശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
മറ്റു പ്രത്യേകതകൾ
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണ്, പാൽ,നെയ്യ്,ഇളനീർ എന്നിവ കൊണ്ടാണ് അഭിഷേകം തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്. തുമ്പയും തുളസിയും കൂവളത്തിന്നിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്, ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മരവാഴയുടെ ഇലയിലാണ്, ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവത്തിന്റെ ഇലയിലാണ്.