November 28, 2024, 1:02 am

ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി

പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇഷികാവയിൽ എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്നുള്ള നാശനഷ്ടം കണക്കാക്കിവരുന്നു. തീരദേശ മേഖലയില്‍ തൊഴില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചയും ഭൂചലനമുണ്ടായി. തുടര്‍ച്ചയായ 155 ഭൂചലനങ്ങളുണ്ടായെന്നും പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കുടുങ്ങികിട‌ക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പ്രധാന റോഡുകളും ദേശീയപാതകളുമടക്കം സഞ്ചാരയോഗ്യമല്ലാത്തത് സൈന്യത്തിന്റെയും മറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തുഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.

You may have missed