യുവാവിനെതിരെ പൊലീസ് കള്ളക്കേസെടുത്തതായി പരാതി
പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. കറ്റാനം സ്വദേശി സാലു സജിക്കെതിരെയാണ് വാഹനങ്ങൾ തകർത്തതിന് നൂറനാട് പൊലീസ് കേസെടുത്തത്.വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു
സ്റ്റേഷനിൽ എത്തിച്ചതിനുശേഷവും മർദ്ദിച്ചെന്നും ഉറങ്ങാൻ അനുവദിച്ചില്ലെന്നും സാലു പറഞ്ഞു കസ്റ്റഡിയിലെടുത്ത് 14 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചതെന്നും സാലുവിന്റെ പരാതിയിൽ പറയുന്നു.രാത്രി രണ്ടരയോടെ കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിലെ സമീപം യുവാക്കൾ തമ്മിൽ സംഘട്ടനം ഉണ്ടായി. ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി.സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നൽകിയത്