പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം
13 പശുക്കൾ കൂട്ടത്തോടെ ചത്ത തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും വീട്ടിൽ നടൻ ജയറാം എത്തും.കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും.തനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ വേദന മനിസാലാക്കാൻ സാധിക്കുന്നതാണെന്നും ജയറാം പറഞ്ഞു.
5 ലക്ഷം രൂപയാണ് ജയറാം നല്‍കുകയെന്നാണ് വിവരം. അതേസമയം സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും ജോർജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്.അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.