April 19, 2025, 6:40 am

ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ വൻ തീപിടിത്തം

ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍മണ്ണെണ്ണ സൂക്ഷിക്കുന്ന മൂന്ന് കടകൾ , ഒരു വർക്ക് ഷോപ്പ്, ഹോട്ടൽ, മത്സ്യം നിറക്കുന്ന 500 ലധികം ബോക്സുകൾ എന്നിവയാണ് പൂർണമായും കത്തിനശിച്ചത്.

മത്സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്. തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് ഫൈബർ വള്ളങ്ങളിൽ ഉപയോഗിക്കാനുള്ള മണ്ണെണ്ണയും ഡീസലും സൂക്ഷിച്ചുവയ്ക്കുന്നതെന്ന ആരോപണമുണ്ട്. രണ്ടാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇലാഹി ഗ്രൂപ്പിന്റെ 700 ഓളം പ്ലാസ്റ്റിക് ബോക്‌സുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ബോക്‌സുകള്‍ കത്തി നശിച്ചിട്ടുണ്ട്.