April 19, 2025, 2:41 pm

ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി

പുതുവത്സര ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി മാളുകളിലും മറ്റും പോകുന്നത് വിലക്കിയതിന്റെ പേരില്‍ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിതാവ്ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മകൾ വർഷിണിയെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാത്തത് വലിയ ജനക്കൂട്ടവും മോശം പെരുമാറ്റവും നേരിടേണ്ടിവരുമെന്ന് ഭയന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.

ബിരുദത്തിന് പുറമെ ഫോട്ടോഗ്രാഫി കോഴ്സും പൂർത്തിയാക്കിയ വിദ്യാർഥിനിയാണ് വർഷിണി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെ ഒരു മാളിൽ ഫോട്ടോഷൂട്ട് നടത്താൻ വർഷിണി മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയിരുന്നു. എന്നാൽ, രക്ഷിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് പെൺകുട്ടി ഫാനിൽ തൂങ്ങിമരിച്ചു.ദേഷ്യപ്പെട്ട് മുറിയിലേക്ക് പോയ വര്‍ഷിണി പിന്നെ പുറത്തേക്ക് വന്നില്ല. രാത്രി ഏറെയും വൈകിയിട്ടും ഭക്ഷണം കഴിക്കാന്‍ പോലും അവള്‍ പുറത്തേക്ക് വന്നില്ല. മുറിയില്‍ പോയി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലാതെയായതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മകളെ കണ്ടെത്തിയത്