November 27, 2024, 10:06 pm

തൃശൂരിൽ നേതൃസംഗമം നടത്തി എൻ. ഡി. എ ഘടക കക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) ; കെ. സുരേന്ദ്രന് വിമർശനം


എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ ” നവ കേരളം എൻ. ഡി. എ സർക്കാരിലൂടെ” എന്ന ക്യാമ്പയിനോടനുബന്ധിച്ച് നടന്ന പാർട്ടി നേതൃസംഗമം തൃശൂർ നളിനം ഓഡിട്ടോറിയത്തിൽ നടന്നു. പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതാക്കൾക്ക്‌ പുറമെ തൃശൂരിൽ നിന്നും നൂറ്റിയമ്പതോളം വരുന്ന പഞ്ചായത്ത്‌,മണ്ഡലം, ജില്ലാ കാര്യകർത്താക്കൾ വിവിധ കാലാംശങ്ങളിൽ പ്രാതിനിധ്യം അറിയിച്ചു.റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സാധാരണക്കാരുടെ പാർട്ടിയാണെന്നും, മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി നേതൃത്വപടവമുള്ള പുതിയ ആളുകകൾക്കും, യുവാക്കൾക്കും, യുവതികൾക്കും പാർട്ടിയെ നയിക്കാൻ അവസരം നൽകുമെന്ന് പി. ആർ. സോംദേവ് തന്റെ അധ്യക്ഷപ്രസംഗത്തിൽ കൂട്ടിചേർത്തു.പതിനാല് വർഷകാലം സംഘപരിവാർ പ്രസ്ഥാനത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അരവിന്ദൻ ചൂണ്ടൽ ചടങ്ങിൽ മുഖ്യപ്രഭാഷകനായി എത്തിയതും, മുൻ ഡി. ജി. പി സെൻ കുമാറിന്റെ ആധ്യക്ഷതയിൽ രൂപംകൊണ്ട ഹിന്ദു ഐക്യമുന്നണി വിട്ട് ശ്രീ.ബിജു പുലർക്കാട്ട് പാർട്ടി അധ്യക്ഷൻ പി. ആർ. സോംദേവിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചതും പരിപാടിയിൽ കേന്ദ്രബിന്ദുക്കളായി .

മുൻ എൻ. ജി. ഒ സംഘ് സംസ്ഥാന പ്രസിഡണ്ടും, ബി. എം. എസ് സംസ്ഥാന സമിതി അംഗവും, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും, മുതിർന്ന ബി. ജെ. പി പ്രവർത്തകനുമായിരുന്നു ശ്രീ. അരവിന്ദൻ ചൂണ്ടൽ.എൻ. ഡി. എ സഖ്യ കക്ഷിയിലെ സഹോദര സംഘടനയായ ബി. ജെ. പി യുടെ നേതൃത്വത്തിൽ തൃശൂരിൽ വച്ച് ജനുവരി മൂന്നിന് പ്രാധാനമന്ത്രി ശ്രീ.നരേന്ദ്രമോദി പങ്കെടുക്കുന്ന മഹിളാ സംഗമം എന്ന പരിപാടിക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അധ്യക്ഷൻ പി. ആർ. സോംദേവ് യോഗത്തിൽ അറിയിച്ചു. നരേന്ദ്രമോദിക്കൊപ്പം വേദിപങ്കെടുന്നതുമായി ബന്ധപ്പെട്ട് എൻ. ഡി. എ യിലെ വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന സമുന്നതരായ വനിത നേതാക്കളെ പ്രാഥമിക പരിഗണനാലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിൽ ബി. ജെ. പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും, പരിപാടിയുടെ സംഘാടകരും കടുത്ത വിമർശനത്തിനർഹരാണെന്ന് യോഗം വിലയിരുത്തി.പാർട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഒ. ബി. സി വെൽഫയർ ഫെഡറേഷൻ, റിപ്പബ്ലിക്കൻ സ്പോർട്സ് വെൽഫയർ ഫെഡറേഷൻ, റിപ്പബ്ലിക്കൻ വ്യാപാരി വ്യവസായി ഫെഡറേഷൻ,റിപ്പബ്ലിക്കൻ മീഡിയ ഫെഡറേഷൻ എന്നീ സാമൂഹിക ക്ഷേമ സംഘടന സംവിധാനങ്ങൾ രൂപീകരിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.മുൻ അമൃത ടി. വി ന്യൂസ്‌ ഹെഡ് ശ്രീ. വികാസ് വാസു മൂത്തേടത്തിനെ മീഡിയ ഫെഡറേഷൻ സംസ്ഥാന കൺവീനറായും,
വിഷൻ മീഡിയ ചീഫ് എഡിറ്റർ ശ്രീ. രഞ്ജിത്ത് മേനോനെ
സംസ്ഥാന ജോയിന്റ് കൺവീനറായും, വൃന്ദ വി നായരെ സംസ്ഥാന ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.വ്യാപാരി വ്യവസായി ഫെഡറേഷന്റെ സംസ്ഥാന കൺവീനറായി ശ്രീ. സാബു കഴകൂട്ടും , പാർട്ടി സംസ്ഥാന ഓർഗാനിസിങ്ങ് വിഭാഗത്തിലേക്ക് ശ്രീ.സിനിബ് ഹരിദാസും തിരഞ്ഞെടുക്കപ്പെട്ടു.ഇൻഡിയ സഖ്യം ഭാരതത്തിന്റെ രാഷ്ട്രീയ സാംസ്‌കാരത്തിന് ചേരുന്നത്തല്ല എന്നും, കേരളത്തിൽ എൽ. ഡി. എഫ് സർക്കാർ നിലനിർത്തുന്നത്തിനുവേണ്ടി ചിലപാർട്ടിക്കൾ നടത്തി വരുന്ന മത പ്രീണനനായങ്ങൾക്കും; നവകേരളയാത്രപോലെ സർക്കാർ നടത്തി വരുന്ന ധൂർത്തും മറ്റും വിരാമമിടാൻ പുതിയ ജനകീയ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുമെന്നും, വി. ഡി. സതീശൻ നയിക്കുന്ന പ്രതിപക്ഷം അപര്യാപ്തമാണെന്നും ചർച്ചാവേളയിൽ രേഖപ്പെടുത്തി.ശ്രീ. അടൂർ രാജേഷ് സ്വാഗതവും,ശ്രീ.സുരേഷ് മാസ്റ്റർ സംഘടന നിർദേശവും, ശ്രീ. സിനിബ് ഹരിദാസ് പാലക്കാട്‌, ശ്രീ. ഷഫീക്ക്‌ പാലക്കി കോഴിക്കോട് ആശംസയും, ശ്രീ. ഗോകുലം സുരേഷ് കൊല്ലം നന്ദിയും രേഖപ്പെടുത്തി.ശ്രീ. ബിജു പുലർക്കാട്ട്, ശ്രീ.ദിനിൽ ബാലൻ, ശ്രീ.ബ്രിജേഷ്, ശ്രീ.ഷൈൻ തേനേംക്കാട് തൃശൂർ തുടങ്ങിയവർ പ്രസംഗിച്ചു.

You may have missed