April 20, 2025, 12:01 pm

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പിറവത്ത് ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെട്ടേറ്റ ഭാര്യ മരിച്ചു. പരിക്കേറ്റ രണ്ടുമക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്നഎന്നിവരെയും കൊലപ്പെടുത്താൻ ശ്രമിച്ചു.

പിറവം കക്കാട് സ്വദേശി ബേബിയാണ് ഭാര്യയെ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ബേബിയുടെ ആക്രമണത്തില്‍ രണ്ടുമക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.