April 20, 2025, 8:13 am

സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും വീഡിയോ മെറ്റീരിയലുകൾ റെക്കോർഡുചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ. ഇത്തവണ 800-ലധികം ഓൺലൈൻ മീഡിയ അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും പേർക്ക് അനുമതി നൽകാൻ കഴിയാത്തതിനാൽ PRD ലിസ്റ്റിൽ ഉൾപ്പെട്ട 46 ഓൺലൈൻ മാധ്യമങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കാനുള്ള നടപടികൾ തുടങ്ങി. ഹരിത ക‍ർമ സേനയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.