ഗോൾഡൻ ജൂബിലി ആഘോഷത്തിൽ എം എ യൂസഫലി
എം.എ യൂസഫലി, ഒരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. രാഷ്ട്രപതി മുതല്‍ സാധാരണക്കാരന് വരെ ഈ പേര് പരിചിതം പ്രവാസ ജീവിതത്തിൽ 50 വർഷം തികച്ചിരിക്കുകയാണ് മലയാളി വ്യവസായി എം എ യൂസഫലി. അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി, മുംബൈ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. 2023-ലെ ഡിസംബര്‍ 31-ന് പ്രത്യേകിച്ചും. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലിയുടെ പ്രവാസജീവിതത്തിന് അരനൂറ്റാണ്ട് തികയുന്നു.
46 രാജ്യങ്ങളിൽ നിന്നായി 69,000ത്തിന് മേൽ ജീവനക്കാരായി. അബുദാബിയാണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം. യാത്രകളിലല്ലാത്ത ദിവസങ്ങളിലെല്ലാം ഓഫീസിലെത്തുകയും കാര്യങ്ങൾ നേരിട്ട് ചെയ്യുകയുമാണ് യൂസഫലിയുടെ 50 കൊല്ലത്തെ മുടങ്ങാത്ത ചിട്ട.. ജനനേതാക്കളും ഭരണാധികാരികളുമെല്ലാം ഇതില്‍ പെടും. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ അവരുടെ പ്രയാസങ്ങളോ ആവശ്യങ്ങളോ എത്തിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവുമെന്ന് അവര്‍ വിശ്വസിക്കുന്നു.50 കൊല്ലവും വീഴാതെ വളർത്തിയ അറബ് മണ്ണിനോട് നന്ദി പ്രകടിപ്പിച്ച് പ്രവാസത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തി.