November 28, 2024, 4:20 am

കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല ഒരുങ്ങി. അടുത്ത വർഷം മുതൽ കലോത്സവ മാനുവല്‍ കൂടുതൽ വികസിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനുവരി നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തും വിദ്യാർത്ഥികളും ചേർന്ന് കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്തരൂപം അവതരിപ്പിക്കും.

വിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശിവൻകുട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും. വിവിധ മന്ത്രിമാരും എംഎൽഎമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യദിനം 23 ഹാളുകളിലായാണ് മത്സരങ്ങൾ നടക്കുക. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയാകും. ഇത്തവണ ഉദ്ഘാടന ദിവസം ഗോത്രകലകൾ കലോത്സവത്തിന്റെ ഭാഗമാകും. ഈ വർഷത്തെ പ്രദർശനത്തിലും അടുത്ത വർഷത്തെ മത്സരത്തിലും മംഗലംകളി അവതരിപ്പിക്കും. ഭക്ഷണം വെജിറ്റേറിയന്‍ ആയിരിക്കുമെന്നും തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് കലവറയുടെ ചുമതല.

You may have missed