17 ലക്ഷത്തിലധികം വീടുകളിലെ ഗ്യാസ് അടുപ്പിലേക്ക് പൈപ്പുവഴി ഇന്ധനമെത്തും
കൊച്ചി – മംഗലൂരു ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായതോടെ വടക്കൻ കേരളത്തിലെ പതിനേഴ് ലക്ഷത്തിലധികം വീടുകളിൽ വരുന്ന എട്ട് വർഷത്തിനുള്ളിൽ പ്രകൃതിവാതകം എത്തുമെന്ന് പ്രതീക്ഷ. കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത്, അത് വീടിനുള്ളിലേക്ക് കയറ്റി ഇറക്കി ബുദ്ധിമുട്ടേണ്ട. ഗ്യാസ് അടുപ്പിലേക്ക് പൈപ്പ് വഴി ഇന്ധനമെത്തും. പാചകം വേഗത്തിൽ. കീശയും ഭദ്രം. എറണാകുളം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇത് വരെ 45,000 അധികം വീടുകളിലാണ് പ്രകൃതിവാതകം ലഭ്യമായത്. 3226 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.ഗെയ്ൽ പൈപ്പ് ലൈനിൽ നിന്നും വിതരണത്തിന് സജ്ജമാക്കുന്ന ടാപ്പ് ഓഫ് സ്റ്റേഷനുകളുണ്ട്. ഇതിൽ നിന്നും വീണ്ടും പൈപ്പുകൾ വഴിയാണ് ഓരോ വീടുകളിലേക്കും പ്രകൃതിവാതകം എത്തിക്കുന്നത്