April 18, 2025, 5:37 pm

അരിയും കിറ്റും വേണ്ട, സെല്‍ഫി മാത്രം മതി..; സഹായം വാങ്ങാതെ വിജയ് ആരാധിക, വീഡിയോ വൈറല്‍

പ്രളയബാധിത പ്രദേശങ്ങളില്‍ സഹായങ്ങളുമായി നടന്‍ വിജയ് ഇന്നലെ നേരിട്ട് എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്അദ്ദേഹം തന്നെയാണ് കിറ്റുകള്‍ വിതരണം ചെയ്തതും. വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കിറ്റ് വിതരണം ചെയ്യുന്നതിനിടെയുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

യുവാക്കളില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്‍യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം.കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്‌യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം. അതേസമയം, വീടുകള്‍ക്ക് കേടുപാട് വന്നവര്‍ക്ക് 10,000 രൂപയും, വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50,000 രൂപയും വിജയ് നല്‍കി.