അയോദ്ധ്യയിൽ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി

അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.15 കിലോമീറ്റർ നീണ്ട റോഡ് ഷോയിൽ പങ്കെടുത്ത അദ്ദേഹം അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനും പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് എത്തിയത്.
1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്. കഴിഞ്ഞ ഏപ്രിലിൽ യുപി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്