ക്യാപ്റ്റൻ മില്ലെര്‍ എത്തുന്നു

ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലെര്‍ സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്.ധനുഷിന്റെ നാല്പത്തിയേഴാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. വിപ്ലവ നേതാവായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്.അടുത്തിടെ പുറത്തിറങ്ങിയ പല ആക്ഷൻ ചിത്രങ്ങളില്‍ വയലൻസിന്റെ അതിപ്രസരമുണ്ടായതിനാല്‍ ക്യാപ്റ്റൻ മില്ലെറും അത്തരത്തിലുള്ളതായിരുന്നോ എന്ന് ആശങ്കയുണ്ടായിരുന്നു
മാന്‍ ബണ്‍ സ്‌റ്റൈലില്‍ കെട്ടിയ മുടിയും നീണ്ട താടിയുമായി വ്യത്യസ്ത ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടക്കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നു. .. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് സിനിമാലോകം വിലയിരുത്തുന്നത്. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ് നിര്‍മാതാക്കള്‍.