തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയമേഖലയില്‍ നടന്‍ വിജയിയുടെ കൈത്താങ്ങ്

തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി.തൂത്തുക്കുടിയിലെയും തിരുനെല്‍വേലിയിലെയും ദുരിതബാധിതര്‍ക്കാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള സഹായ വിതരണം നടന്നത്.
പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്. ചെന്നൈ പ്രളയസമയത്തു സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാള്‍ സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളില്‍ ആണ് വിജയ് മക്കള്‍ ഇയക്കം സഹായവിതരണം എന്നത് ശ്രദ്ധേയമാണ്.