പാറക്കുളത്തിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി

കോട്ടയം കാണക്കാരയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതായാണ് സംശയം.
കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്തു നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് ക്രെയിനിന്‍റെ സഹായത്തോടെ ഏറെ പാടുപെട്ടാണ് വാഹനം കരയ്ക്കെത്തിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്.