November 28, 2024, 6:14 am

എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്നെത്തും

എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസർകോടെത്തും. ദേശീയ ഹരിത ട്രിബ്യൂണൽ സംഘത്തിന്റെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസർകോട് എത്തുന്നത് . കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ തീരുമാനിച്ചത്.

എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാൽ വർഷങ്ങൾ കഴിയുമ്പോൾ ഭൂ​ഗർഭ ജലസ്രോതസുകളിൽ മാരക വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.അതേസമയം എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ കേന്ദ്ര – സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ ഇന്നലെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

You may have missed