പ്രശസ്ത നാടകസംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്.
മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. കോളമിസ്റ്റ്, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു. ഛായാമുഖി, മഹാസാഗരം, തുടങ്ങി പ്രശസ്ത നാടകങ്ങൾ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണൻ. മകര ധ്വജൻ, മണി കർണിക തുടങ്ങിയ നാടകങ്ങളും ഒരുക്കി.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലുമായി ആയിരുന്നു വിദ്യാഭ്യാസം. പതിനേഴാം വയസില്‍ ഭാരതാന്തം എന്ന പേരില്‍ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.