April 22, 2025, 1:23 pm

പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം

ഒരാഴ്ച്ച പിന്നിട്ടിട്ടും പൊഴിയൂരില്‍ നിന്നും കാണാതായ പതിനഞ്ചുകാരന്‍ ആദർശിനെ കണ്ടെത്തി. പൊഴിയൂരിൽ നിന്നും ഈ മാസം 20നാണ് കുളത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആദർശ് സഞ്ചുവിനെ കാണാതായത്.കുളത്തൂർ ടെക്നിക്കൽ സ്കൂൾ വെച്ച് മർദ്ദനം ഏറ്റതിന് പിന്നാലെയാണ് കുട്ടിയെ കാണാതാവുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കാണാതായി ആഴ്ച്ചകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു.സ്കൂളിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായി തർക്കം നടന്നെന്നും ആദർശിന്റെ ഫോൺ വിദ്യാർത്ഥികള്‍ തല്ലി പൊട്ടിച്ചുവെന്നും ശേഷം സ്കൂളിൽ നിന്ന് ഇറങ്ങിയ ആദർശിനെ മാറ്റാരും കണ്ടിട്ടില്ലെന്നും കുടുംബം ആരോപിച്ചു.നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്.