April 22, 2025, 1:48 pm

പൂരം പ്രതിസന്ധി സർക്കാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പകൽപൂരം നടത്തുന്നു

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തറവാടക തർക്കത്തിൽ പ്രതിഷേധിച്ച് പകൽപ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിന് മുമ്പിലാണ് പ്രതീകാത്മക പകൽപൂരം നടത്തുക. പൂരം പ്രദർശന നഗരിയ്ക്ക് ഭൂമി സൗജന്യമായി വിട്ടു നൽകണമെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. പൂരം പ്രദർശനത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്ന ആവശ്യമാണ് കോൺ​ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തശൂർ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.