November 28, 2024, 2:13 am

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശൻ ഇന്ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുംനിലവിൽ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറായ സി.കെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്‌സുമാരായ മഞ്ജു, രഹന എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ.സുദർശന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. നാലു പേരെ പ്രതി ചേർത്തുകൊണ്ട് കുന്ദമംഗലം കോടതിയിൽ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയും ചെയ്തു.

You may have missed