കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് രോഗികളുടെ എണ്ണം 2799 ആയി , കൊവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
ന്യൂഡൽഹിയിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്. മഹാരാഷ്ട്ര സർക്കാർ പുതിയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്.ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.