തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍

ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുടെ ആത്മഹത്യ ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി എടുത്ത് കൊണ്ട് പോയതിന് പിന്നാലെ. വണ്ടിത്തടം സ്വദേശി ഷഹ്നയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ഷഹ്ന ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.കാട്ടാക്കടയിൽ ഭർതൃവീട്ടിൽ പിറന്നാൾ ചടങ്ങിന് എത്താൻ ഭർത്താവ് നിർബന്ധിച്ചത് പിന്നാലെയാണ് ഷഹ്ന ജീവിനോടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് നൗഫൽ വണ്ടിത്തടത്ത് എത്തി ഒന്നര വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കൊണ്ടുപോയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.