പമ്പയിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല
ശബരിമല വരുമാനത്തിൽ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. പമ്പയിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തിൽ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.