November 28, 2024, 6:12 am

കെ യു ബിജു കൊലക്കേസിലെ പ്രതിക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം നേതാവ്; വിവാദം

കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ കെ.യു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയ സെക്രട്ടറി വേദി പങ്കിട്ട സംഭവം വിവാദത്തിൽ.ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഐഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എ ആ‍ർ ശ്രീകുമാറും വേദി പങ്കിട്ടത്.

കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്.ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ തന്നെ രം​ഗത്തെത്തിയിരുന്നു. കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം രൂക്ഷമാവുന്നതിനിടെയാണ് കോടതി വെറുതെ വിട്ട പ്രതിയുമായി ഏരിയാസെക്രട്ടറിയുടെ വേദി പങ്കിടൽ ഉണ്ടായത്

You may have missed